- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് കൂടിയതിനെ തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം;തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു: വന്‍ ദുരന്തം ഒഴിവായത് വീട്ടുകാര്‍ പുറത്ത് പോയതിനാല്‍
ചൂട് കൂടിയതിനെ തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു
ഹരിപ്പാട്: വീയപുരത്ത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാര്‍ഡില്‍ ആറ്റുമാലില്‍ പള്ളിയ്ക്ക് സമീപം വാഴച്ചിറയില്‍ സുബാഷ്-ശ്രീജാ ദമ്പതികളുടെ തീപിടിച്ച് കത്തിനശിച്ചത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അടുക്കളയിലിരുന്ന ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ അപകടം ഉണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും കത്തി നശിക്കുക ആയിരുന്നു.
മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീര്‍ത്ത വീടാണ് അഗ്‌നിക്കിരയായത്. ചൂട് കൂടിയതിനെ തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടിത്തം ഉണ്ടാവുകയുമായിരുന്നു. ഹരിപ്പാട് തകഴി തിരുവല്ല എന്നിവിടങ്ങളില്‍ നിന്നായി അഗ്‌നിശമന സേനയുടെ 4 യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും മുഴുവന്‍ ഗൃഹോപകരണങ്ങളും സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു.
പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു. ഭാര്യ ശ്രീജ കുട്ടികളെ സ്‌കൂളില്‍ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കും പോയിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട് പൂര്‍ണ്ണമായും കത്തി നശിച്ചതിനാല്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ് കുടുംബം.