- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ വകുപ്പുകളിലായി 262 പേരുടെ പേര് അഴിമതിക്കാര്‍; സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലന്‍സ് ഇന്റലിജന്‍സ്; റവന്യൂ വകുപ്പും തദ്ദേശവും വിജിലന്‍സ് റഡാറില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലന്‍സ് ഇന്റലിജന്‍സ്. ഈ പട്ടിക റേഞ്ച് എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കാരെ കൈയോടെ പിടികൂടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
വിവിധ വകുപ്പുകളിലായി 262 പേരുടെ പേരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ പേരും റവന്യൂ വകുപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. വിജിലന്‍സിന് ലഭിച്ച പരാതികള്‍, ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.
അഴിമതിക്കാരെ നിരന്തരം നിരീക്ഷിച്ച് കെണിയിലാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആവശ്യക്കാരനെന്ന നിലയില്‍ വേഷം മാറി ഇവിടെയെത്തി ഇവരെ പിടികൂടണം. ഓരോ യൂണിറ്റും മാസത്തില്‍ ഇത്തരത്തിലുള്ള ഒരു ട്രാപ്പ് കേസെങ്കിലും പിടിക്കണമെന്നാണ് നിര്‍ദ്ദേശം.