- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്ങാനൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
വെങ്ങാനൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
തിരുവനന്തപുരം: വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വിദ്യാര്‍ഥി സഹപാഠികളുമായി സംസാരിക്കുമ്പോള്‍ അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
സെബിന്‍ എന്ന അധ്യാപകനാണ് മര്‍ദിച്ചത്. മൂന്ന് തവണ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി പറഞ്ഞു. കാല് പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മറ്റു അധ്യാപകര്‍ ഇടപെട്ടപ്പോഴാണ് ഇയാള്‍ മര്‍ദനം നിര്‍ത്താന്‍ തയ്യാറായത്. അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.
Next Story