- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടുമെന്ന സൂചന നല്കി ആരോഗ്യമന്ത്രി; ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സര്‍ക്കാരിന് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത് രാജ്യത്ത് കേരളത്തില്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.
ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കും. ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധനമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
മുടങ്ങിക്കിടക്കുന്ന വേതന തുക ഉടന്‍ വിതരണം ചെയ്യുക, ഓണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നൂറിലധികം ആശാ വര്‍ക്കര്‍മാരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.