- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടം: സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കും; വനം വകുപ്പും കേസ് എടത്തു
കോഴിക്കോട്; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തില്‍ സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കാനായി പോലീസ് . നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തത്. പുതിയ വകുപ്പ് കൂടി ചേര്‍ക്കുന്നതോടെ കൂടുതല്‍ പേരെ പുതുതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും. വനംവകുപ്പം കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ സോഷ്യന്‍ ഫോറസ്ട്രി കോഴിക്കോട് ഡിവിഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പേരാമ്പ്ര കോടതിയിലാണ് സോഷ്യല്‍ ഫോറസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്ഷേത്രഭാരവാഹികള്‍, ആനപ്പാപ്പാന്‍ ഉള്‍പ്പെടെ ആറു പേരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്.
പടക്കം പൊട്ടിച്ചു, ആനയുടെ ഇടചങ്ങലവേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാന്‍മാര്‍ക്കെതിരെയുളളത്.