- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; പത്തനംതിട്ട പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മാമ്പാറ സ്വദേയായ 36കാരന്: ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; പത്തനംതിട്ട പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെരുന്നാട് മാമ്പാറ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിനു കുത്തേറ്റത്.
ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ തര്‍ക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.