തിരുവനന്തപുരം: ബംഗാളിലെ പൊലീസ് സ്റ്റേഷന്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതി ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത്. ഉദ്ധംമണ്ഡല്‍ എന്ന യുവാവിനെ തിരഞ്ഞ് ബംഗാള്‍ പോലിസ് തലസ്ഥാനത്ത് എത്തി. ഉദ്ധമിന്റെ മൊബൈല്‍ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കരിമഠം കോളനിയിലാണെന്നു ബംഗാളിലെ മണിക്ചക് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ മണിക്ചക് പൊലീസ് സംഘം കോളനിയിലും നഗരത്തിലെ വിവിധയിടങ്ങളിലും ഫോര്‍ട്ട് പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. കഴിഞ്ഞ രണ്ടുദിവസം ഒട്ടേറെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞ മാസമാണ് മാള്‍ഡ ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം ഉണ്ടായത്. തോക്കുമായി സ്റ്റേഷനില്‍ കയറിച്ചെന്ന് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.