- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. ഗേറ്റ് കടന്ന് കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാലാണ് അപകടമൊഴിവായത്.
വരാന്തയില്‍ കയറി കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിവന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി ചീറിപാഞ്ഞെത്തിയ കാട്ടുപന്നി വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറി. ഇതോടെ വരാന്തയിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാഗ്യകൊണ്ടാണ് സലീം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.