- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംഎംഎല്ലില്‍ ഇല്ലാത്ത തസ്തികയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് ലീഗ് നേതാവ് ലക്ഷങ്ങള്‍ കൈപറ്റുന്നത് ദൃശ്യങ്ങളില്‍; അബ്ദുള്‍ വഹാബിനെതിരെ കേസെടുത്ത് പോലീസ്
കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ പേരില്‍ കേസെടുത്തു. ലീഗ് ദേശീയ കൗണ്‍സില്‍ അംഗമായ ശൂരനാട് സ്വദേശി അബ്ദുള്‍ വഹാബി(65)ന്റെ പേരിലാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. പന്മന വടക്കുംതല സ്വദേശി താജുദീനാണ് പണം നഷ്ടമായത്.
കെഎംഎംഎല്ലില്‍ ഇല്ലാത്ത തസ്തികയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് ലീഗ് നേതാവ് അബ്ദുള്‍ വഹാബ് ലക്ഷങ്ങള്‍ കൈപറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എച്ച്ആര്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി വാങ്ങിനല്‍കാം എന്നായിരുന്നു യൂണിയന്‍ നേതാവുകൂടിയായ അബ്ദുള്‍ വഹാബിന്റെ വാഗ്ദാനം. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമാണ് നല്‍കിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ താജുദ്ദീനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.