- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പണമുണ്ട്; തങ്ങള്‍ക്ക് നല്‍കാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ല; സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് ആശാപ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റ് നടയില്‍ സമരത്തിനെത്തിയിരിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാപ്രവര്‍ത്തകര്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതല്‍ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
പി എസ് സി അംഗങ്ങളുടെ ശന്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് നല്‍കാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേര്‍ന്നിരുന്നു.