- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു
സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു
തിരുവനന്തപുരം: തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയും കലാനികേതന് സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡന്‍സ് അസോസിയേഷനും, പുതുക്കുറിച്ചി പള്ളി ഇടവകയും സംയുക്തമായി പതിനൊന്നാമത് സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പുതുക്കുറിച്ചി ഇടവക ഹാളില്‍ വച്ചാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി സൂപ്രണ്ട് ഡോക്ടര്‍ എം എസ് സുനില്‍ MS, DNB, FRCS,FRVS നിര്‍വഹിച്ചു .ഈ ക്യാമ്പില്‍ തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയിലെ റെറ്റിന വിഭാഗം ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ സയ്യിദ് മൊഹിദീന് അബ്ദുല്‍ ഖാദര്‍ എം.എസ് മുഖ്യ പ്രഭാഷണം നടത്തി.
കലാനികേതന് സാംസ്കാരിക സമിതി,KPRA ചെയര്മാന് എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു . പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജനറ്റ് വിക്ടര്‍, പുതുക്കുറിച്ചി ഇടവക വികാരി റവ. ഫാദര്‍ ദീപു ക്രിസ്റ്റഫര്‍ ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ജെ. ഷാഫി, പഞ്ചായത്ത് മെമ്പര്‍മാരായ സതീഷ് ഇവാനിയോസ്, ശ്രീചന്ദ്.എസ്, കലാനികേതന് സാംസ്കാരിക സമിതി സെക്രട്ടറി ടി.നാസര്‍, അനില്‍ ലത്തീഫ്, അരവിന്ദ് ഐ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരായ അതിഥി ഘോഷ്, നിമൃത, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഹേമചന്ദ്രന്, തന്‍സീര്‍, മണ്ണില്‍ അഷറഫ്, മുജീബ്, കടവിളാകം നിസാം, അസീം, സൈഫുദ്ദീന് കടവിളാകം, എന്നിവര്‍ പങ്കെടുത്തു.
എംബിബിഎസ് പരീക്ഷ പാസായ സാന്ദ്ര സി പെരേര, ജെനി ജൂലിയന്‍, ഫെമിനാ ഫ്രാന്‍സിസ്, റംസി. എസ്, നാദിയ നാസര്‍ എന്നിവര്‍ക്കും സംസ്ഥാന തലത്തില്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുത്തു വിജയിച്ച ജിഷ ജിത്തുവിനും ക്യാമ്പില്‍ വെച്ച് പുരസ്കാര വിതരണം നടത്തി.