തിരുവനന്തപുരം: കഴിഞ്ഞ വേനലിലെ വരള്‍ച്ചയില്‍ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലക്കൃഷിനശിച്ചവര്‍ക്ക് ആശ്വാസമായി 10 കോടി അനുവദിച്ചതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. പതിനയ്യായിരത്തിലധികം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് കണക്ക്.

കൃഷി, ജലസേചന മന്ത്രിമാര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിമാര്‍ കൂടിയാലോചിച്ചാണ് സംസ്ഥാന ദുരന്തനിവാരണ മിറ്റിഗേഷന്‍ ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. കൃഷി പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.