- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി മാലിന്യമടക്കം കൂട്ടിയിട്ട് കത്തിച്ചു; നാട്ടുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴിയിട്ട് നഗരസഭ
ആശുപത്രി മാലിന്യമടക്കം കൂട്ടിയിട്ട് കത്തിച്ചു
തിരുവനന്തപുരം: പാച്ചല്ലൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂര്‍ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും തീ പടര്‍ന്ന് പിടിക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചു. ഇതിന് പിന്നാലെ കൗണ്‍സിലര്‍ ഇടപെട്ട് ഫയര്‍ഫോഴ്‌സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു. വിഴിഞ്ഞത്തു നിന്നു ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ പടരാതിരിക്കാന്‍ ജെസിബി ഉപയോഗിച്ചു മണ്ണിട്ടു മൂടുകയായിരുന്നു.
Next Story