തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ രാജധാനി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ വി.എല്‍. വാലന്റയിന്‍ (22) ആണ് കുത്തേറ്റു മരിച്ചത്. ബിജു രമേശിന്റെ മാനേജ്മന്റാണ് രാജധാനി എന്‍ജിനീയറിങ് കോളജ് നടത്തുന്നത്.

സംഭവത്തില്‍ ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് കോളജിന് സമീപത്തുവച്ചു രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ വാലന്റയിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഘര്‍ഷത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.