കൊച്ചി: ആഗോള നിക്ഷേപക ഉച്ചകോടിയില്‍ മുന്നോട്ടുവച്ച പദ്ധതികളില്‍ വേഗത്തില്‍ നടപടി ആരംഭി്ക്കാന്‍ സര്‍ക്കാര്‍. ഓരോ പദ്ധതികളും പട്ടിക തിരിയ്ക്കും. കാലതാമസം ഒഴിവാക്കാനുള്ള കാര്യങ്ങളും സ്വീകരിക്കും. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപക വാഗ്ദാനമാണ് ലഭിച്ചിട്ടുള്ളത്. ആഗോള നിക്ഷേപക ഉച്ചകോടി വന്‍ വിജയമായെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നിക്ഷേപകരെ ഒപ്പം നിര്‍ത്തി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അതിവേഗ നടപടികമായി മുന്നോട്ടുപോകാനാണ് തീരുമാനം.

ഓരോ പദ്ധതിയെക്കുറിച്ചും പഠിച്ച് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തിലാക്കും. ഒരു പദ്ധതിയും ചുവപ്പുനാടയില്‍ കുടുങ്ങില്ലെന്ന് ഉറപ്പുവരുത്തും. 54 കമ്പനികള്‍ നിക്ഷേപത്തിനുള്ള താത്പര്യപത്രം വ്യവസായ മന്ത്രിക്കു കൈമാറിയിട്ടുണ്ട്. ഏതാനും കന്പനികളുമായി സര്‍ക്കാര്‍ ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്. നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം ഉള്‍പ്പെടെയാണു നിക്ഷേപവാഗ്ദാനങ്ങള്‍.