- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശശി തരൂരിനെ പോലെ ചിന്തിക്കുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഓപ്ഷന്‍സ് ഇല്ല'; തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ടെന്നല്ല തരൂര്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് ശശി തരൂര്‍ പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'തര്‍ജമ ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് പ്രശ്നമുണ്ട്. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ട് എന്ന് അല്ല പറഞ്ഞത്. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് പറഞ്ഞത്. തരൂര്‍ അങ്ങനെ ഒരു കാര്യം ചിന്തിക്കും എന്ന് കരുതുന്നില്ല. 2026 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്. ശശി തരൂരിനെ പോലെ ചിന്തിക്കുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഓപ്ഷന്‍സ് ഇല്ല', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരം വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രാഹുല്‍ പ്രതികരിച്ചു. പിഎസ്സിക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാമെങ്കില്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വര്‍ദ്ധിപ്പിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ വാഹനത്തില്‍ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്യുന്ന മന്ത്രി സമരക്കാരെയും അഭിവാദ്യം ചെയ്യണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'പശ്ചിമ ബംഗാളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പിരിഞ്ഞ് പോവുമ്പോള്‍ പണം നല്‍കുന്നു. കേരളത്തില്‍ റ്റാറ്റ ബൈ ബൈ മാത്രമാണ്. കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. നല്ല മാതൃകകള്‍ക്ക് താരതമ്യം ചെയ്യാം. ആരോഗ്യത്തില്‍ മാത്രം നമ്പര്‍ വണ്‍ ആയാല്‍ മതിയോ, ശമ്പളത്തില്‍ വേണ്ടേ', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.