കാസര്‍കോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 133 വര്‍ഷത്തെ തടവിനും നാലരലക്ഷം രൂപ പിഴയുമടക്കാന്‍ കോടതി വിധി. വൊര്‍ക്കടി ഉദ്ദംബെട്ടുവിലെ വിക്ടര്‍ മൊന്തേരോയെയാണ് (43) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധിക തടവും അനുഭവിക്കണം. മഞ്ചേശ്വരം പോലീസെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന എ. സന്തോഷ്‌കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി എ.കെ. പ്രിയ ഹാജരായി.