തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഇവര്‍ ചികിത്സയിലുള്ള ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം പോലീസും ഇവിടെയെത്തി മൊഴിയെടുക്കുമെന്നാണ് വിവരം.

അഫാന്റെ കൂട്ടക്കൊലപാതകത്തില്‍നിന്ന് രക്ഷപ്പെട്ട ഏകവ്യക്തിയാണ് ഷെമി. ആദ്യം പ്രതി ആക്രമിച്ചത് അവരെയാണ്. ചുറ്റിക കൊണ്ടുള്ള അടിയില്‍ ഇവര്‍ മരിച്ചെന്ന് കരുതിയാണ് പ്രതി അടുത്ത സ്ഥലത്തേക്ക് പോയത്.