- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തില്‍ ഇടിച്ചുകയറി തീപ്പിടിച്ചു
കാറിന് മുകളില്‍ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തില്‍ ഇടിച്ചുകയറി തീപ്പിടിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം മരത്തില്‍ ഇടിച്ച് കാറിനു തീപിടിച്ചു. അപകടത്തില്‍ നിന്ന് കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് - തിരമൂലപുരം റോഡില്‍ ഇരുവള്ളിപ്പറയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അഗ്‌നിശമനസേനയെത്തിയാണ് തീ അണച്ചത്.
നിസ്സാര പരിക്കേറ്റ യാത്രികര്‍ കാറില്‍ നിന്നിറങ്ങി. ഇവരെ നാട്ടുകാര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് കാറിലെ തീ അണച്ചത്.
റോഡരികിലുണ്ടായിരുന്ന തെങ്ങില്‍ നിന്നും തേങ്ങ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു, പിന്നീട് തെങ്ങിലിടിച്ച് എഞ്ചിന്‍ റൂമിന് തീപിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒടുവില്‍ അഗ്‌നിശമനസേന എത്തിയാണ് കാറിന്റെ തീ അണച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ തുടരുകയാണ്.