തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

മറ്റ് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ സ്‌കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എബ്രഹാം ബെന്‍സണ്‍ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.