തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന് പുതിയ എ.സി വാങ്ങാന്‍ 3.18 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്. 33 പേഴ്സണല്‍ സ്റ്റാഫുകളാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്ളത്. നിലവിലുള്ള എസി ചീത്തയാതു കൊണ്ടാണോ പുതിയത് വാങ്ങുന്നതെന്ന് വ്യക്തമല്ല. ഇന്നലെയാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.