തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശിനി ഗ്രീഷ്മ ജി. ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.