- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബെല്‍ നമ്പറുകള്‍ സ്വിച്ച് ഓഫായ നിലയില്‍; പരീക്ഷ എഴുതാന്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാനില്ല; ഷഹദയ്ക്കും അശ്വതിയ്ക്കുമായി അന്വേഷണം
മലപ്പുറം: മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പേരെ കാണാതായതായി പരാതി. നിറമരുതൂര്‍ മംഗലത്ത് അബ്ദുള്‍ നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ (16) , താനൂര്‍ മഠത്തില്‍ റോഡ് മലപ്പുറത്ത്കാരന്‍ പ്രകാശന്റെ മകള്‍ അശ്വതി (16) എന്നിവരെയാണ് കാണാതായത്.
പ്ലസ് ടു വിദ്യാര്‍ഥിനികളായ ഇരുവരും വീട്ടില്‍ നിന്നും പരീക്ഷയെഴുതാനായി പുറപ്പെട്ടതാണ്. എന്നാല്‍ സ്‌കൂളില്‍ എത്താതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബെല്‍ നമ്പറുകള്‍ സ്വിച്ച് ഓഫായ നിലയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെയാണ് സ്‌കൂള്‍ പരിസരത്ത് നിന്നും ഇവരെ കാണാതായത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story