- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയില്‍ നിന്നും 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍
ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 7.97 ലക്ഷം രൂപ
ആലപ്പുഴ: ഓണ്‍ലൈന്‍ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ ജനതപ്പടി സ്വദേശി താന്നിക്കല്‍ ഹൗസില്‍ ഷമീറിനെ (42)യാണ് നിലമ്പൂരില്‍ നിന്ന് ആലപ്പുഴ ഡി.സി.ആര്.ബി ഡിവൈ.എസ്.പി കെ.എല്‍. സജിമോന്റെ നിര്‍ദേശ പ്രകാരം പിടികൂടിയത്. അമ്പലപ്പുഴ സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയാണ് തട്ടിപ്പനിരയായത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിയില്‍ നിന്നും 7.97 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം മുന്നിയൂര്‍ സ്വദേശി ഷറാഫുദീനെ ഒന്നര മാസം മുമ്പ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പിടികൂടിയിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എലിയാസ്. പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. എസ്. ശരത് ചന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്. നെഹല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജേക്കബ് സേവിയര്‍, എ.എം. അജിത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തും നിലമ്പൂരും പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.