- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമാവധി സീറ്റുകളില്‍ വിജയം നേടുക ലക്ഷ്യം; പൊതുസമ്മതരെ സ്ഥാനാര്‍ഥികളാക്കണം; തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എന്‍.ഡി.എ. മത്സരിക്കണമെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റി
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എന്‍.ഡി.എ. മത്സരിക്കണമെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി ജയം നേടിയെടുക്കാന്‍ എന്‍ഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിര്‍ദേശമുണ്ട്. പരമാവധി സീറ്റുകളില്‍ വിജയം നേടാനും ഇതിനായി മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ കണ്ടെത്താനും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി വിജയം നേടാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകും എന്നതായിരുന്നു ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലെ പ്രധാന ചര്‍ച്ച. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും എല്ലാ വാര്‍ഡുകളിലേക്കും എന്‍.ഡി.എ. പ്രതിനിധികള്‍ മത്സരിക്കണമെന്നാണ് തീരുമാനം.
പൊതുസമ്മതരായ ആളുകളെ വിവിധ ഇടങ്ങളില്‍ സ്ഥാനാര്‍ഥികളാക്കണം. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലുള്ള പ്രതിനിധികള്‍ വരുംതിരഞ്ഞെടുപ്പില്‍ ആ വാര്‍ഡ് നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണം. എന്‍.ഡി.എക്ക് വേണ്ടി ആര് മത്സരിച്ചാലും അവര്‍ വിജയിക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നിലവിലുള്ള പ്രതിനിധികള്‍ ചെയ്യണമെന്നുള്ള നിര്‍ദേശവും കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു.
ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ എന്‍.ഡി.എയുടെ അംഗങ്ങളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്‍.ഡി.എയെ ശക്തിപ്പെടുത്തുന്നതിന് കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.