- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി റീജിയണല്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആനന്ദന് ഗുരുതരാവസ്ഥയില്‍
കോന്നി: കോന്നി റീജിയണല്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി സ്വദേശി ആനന്ദന്‍ (64) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം നിലവില്‍ വെന്റിലേറ്ററിലാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹം.
കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് ലഭിക്കാനുള്ളത്. പണം ചോദിച്ച് ഇന്നലെയും ബാങ്കില്‍ ചെന്നിരുന്നു. എന്നാല്‍ പണം കിട്ടിയില്ല. മുന്‍ഗണനാക്രമത്തില്‍ പണം കൊടുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരിക്കെയാണ് സംഭവം. പണം കിട്ടാത്ത വിഷമത്തില്‍ മദ്യത്തില്‍ ഗുളികകള്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം, ആനന്ദനോട് മോശമായി പെരുമാറിയില്ലെന്ന് ബാങ്ക് സെക്രട്ടറി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആനന്ദന്‍ വന്ന് മൂന്ന് ദിവസത്തെ പലിശ വാങ്ങി പോയി. ആല്ലാതെ ബാങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറേ നിക്ഷേപകര്‍ക്ക് പണം നല്‍കാനുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.
കോന്നി റീജിയണല്‍ സഹകരണ ബാങ്ക്