- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയില്‍ കഞ്ചാവ് കടത്തില്ലെന്ന് പറഞ്ഞ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
ഓട്ടോയില്‍ കഞ്ചാവ് കടത്തില്ലെന്ന് പറഞ്ഞ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
പാലക്കാട്: ഓട്ടോയില്‍ ലഹരി കടത്താന്‍ വിസമ്മതിച്ച ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കൂട്ടുപാത കനാല്‍വരമ്പ് സ്വദേശി സ്മിഗേഷ് എന്ന ഷാജി (36), കരിങ്കരപ്പുള്ളി സ്വദേശികളായ അനീഷ് (30), ജിതിന്‍ എന്ന ജിത്തു (23) എന്നിവരെ റിമാന്‍ഡ് ചെയ്തു. വടവന്നൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനാണു മര്‍ദനമേറ്റത്. അബ്ബാസിന്റെ പരാതിയിലാണ് മൂന്നു പേരെയും പോലിസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് ഒന്നിനു വൈകിട്ട് 4.30ഓടെയാണ് സംഭവം. ജിതിന്‍ ആണ് ഓട്ടോ വിളിച്ചത്. ജില്ലാ ആശുപത്രി പരിസരത്തു നിന്നു രോഗിയെ കയറ്റാനെന്ന വ്യാജേനയാണ് ഓട്ടം വിളിച്ചത്. കൂട്ടുപാത എത്തിയപ്പോള്‍ കുപ്പിയോട്ടേക്കു പോകണമെന്നായി ആവശ്യം. കുപ്പിയോട്ട് എത്തിയപ്പോള്‍ സ്മിഗേഷും അനീഷും കൂടി കയറി ആളൊഴിഞ്ഞ കാടു നിറഞ്ഞ സ്ഥലത്തേക്കു പോകാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിനു പിടിച്ചു മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു.
കഞ്ചാവ് എടുക്കാനുണ്ടെന്നും തിരികെ ടൗണ്‍ സ്റ്റാന്‍ഡില്‍ ഇറക്കണം എന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ഓട്ടോയില്‍ കഞ്ചാവു കൊണ്ടുപോകാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ പ്രതികളെ കൂടാതെ അവിടെയെത്തിയ അഞ്ചിലധികം പേര്‍ തന്നെ മര്‍ദിച്ചതായി അബ്ബാസ് പറഞ്ഞു.