- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് അപമാനമായ കൂടല്‍മാണിക്യ ബ്രാഹ്‌മണ നിലപാട് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആര്‍പിഐ; കേന്ദ്രമന്ത്രിക്ക് പരാതി നല്കാന് രാജീവ് ദാസ്
അലപ്പുഴ: മതേതരത്വവും സോഷിലിസവും വിളമ്പുന്ന പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നിലവിലെ ജാതി വിവേചനത്തിന് കാരണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ്ഭാസ് പറഞ്ഞു. തന്ത്രിമാരെയും ജീവനക്കാരെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത കഴിവ് കെട്ട ദേവസ്വം മന്ത്രി വാസവന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലന്നും രാജീവ് ഭാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് നീചമായ ജാതി വിവേചനം ശക്തമാകുന്നത്.
ദൈവത്തിന് മാല കെട്ടാന്‍ അധസ്ഥിതന്‍ വന്നാല്‍ അമ്പലവും ചടങ്ങുകളുമൊക്കെ ബഹിഷ്‌ക്കരിക്കുമെന്ന് ഇരിങ്ങാലക്കുടയിലെ ബ്രാഹ്‌മണേമേലാളന്മാരുടെ നിലപാടുകള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ജാതി വിവേചനം കാട്ടുന്ന അമ്പലങ്ങള്‍ അധസ്ഥിത വിഭാഗങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും രാജീവ് ദാസ് പറഞ്ഞു. ഇന്നാട്ടിലെ ഹിന്ദുക്കളിലെ 80% മനുഷ്യര്‍ തീരുമാനിച്ചാല്‍ തീരാവുന്ന സമരമാകും ഈ കൂടല്‍മാണിക്യ ബ്രാഹ്‌മണ സമരം.
ശ്രീനാരായണഗുരുവും, അയ്യന്‍ങ്കാളിയും മന്നത്ത് പത്മനാഭനും ഒക്കെ പൊതു സമൂഹത്തിലെ നീചമായ പ്രവൃത്തികള്‍ക്കെതിരെ പടപൊരുതിയ കേരളത്തില്‍ വീണ്ടും ജാതീയത തല പൊക്കിയതിന് പിന്നില്‍ ഇടത് സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ കാരമാണ്. ജാതി മത സംഘടനകളുടെ തെറ്റായ നിലപാടുകള്‍ക്ക് ഇടത് സര്‍ക്കാര്‍ കുട പിടിക്കുന്നതാണ് ഇപ്പഴുത്തെ വിവാദങ്ങള്‍ക്ക് കാരണം.
കേരളത്തിലെ ജാതി വിവേചനം സംബന്തിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ: രാംദാസ് അത്താ വാലയ്ക് പരാതി നല്‍കും. അധസ്ഥിതവര്‍ഗ്ഗത്തില്‍പ്പെട്ട കേരളത്തിലെ ക്ഷേത്ര ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് നിവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും ഒപ്പം ജാതി വിവേചനം നേരിടുന്ന ജീവനക്കാരനെ സംരക്ഷിക്കുമെന്നും രാജീവ് ദാസ് പറഞ്ഞു