- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം ആവണീശ്വരത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി; തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടി വീട്ടിലേക്ക് വിളിച്ചു
കൊല്ലം ആവണീശ്വരത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി
കൊല്ലം: ആവണീശ്വരത്ത് നിന്ന് ഇന്നലെ മുതല്‍ കാണാതായ 13 കാരിയെ തിരൂരുല്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചത്. റെയില്‍വേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താന്‍ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.
Next Story