കോട്ടക്കല്‍: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.

സംഭവത്തില്‍ താനൂര്‍ വെള്ളച്ചാല്‍ പേങ്ങാട്ട് ഷഫീഖ് (30), കോട്ടക്കല്‍ പുത്തൂര്‍ വലിയപറമ്പ് നൗഷാദ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, വീട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 28,73,700 രൂപ കണ്ടെടുത്തത്. പണം മഹസ്സര്‍ തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചതായി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറിയിച്ചു.