തിരുവനന്തപുരം: ആശമാരുടെ സമരം അനാവശ്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. സമരത്തിന് തങ്ങള്‍ എതിരല്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ സമരമെന്നും ഇ.പി വിമര്‍ശിച്ചു. ആശമാരുടെ വേതനം 7000 രൂപയില്‍ എത്തിച്ചത് ഇടത് സര്‍ക്കാരാണ്. അത് തിരിച്ചറിഞ്ഞ് ആശമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന് അനാവശ്യമായ സമരം നടത്തുകയാണ്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു.