കോഴിക്കോട്: താമരശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടണമെന്ന് ഡിഇഒ. പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പാലിക്കാത്ത ട്യൂഷന്‍ സെന്ററുകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ ഡിഇഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഡിഇഒ യുടെ നിര്‍ദേശം. പഞ്ചായത്തുകളാണ് നടപടി എടുക്കേണ്ടത്.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിര്‍ബന്ധിത രജിസ്‌ട്രേഷനും അംഗീകാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെടുത്തി കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. നിയമത്തിലെ സെക്ഷന്‍ 266 പ്രകാരം പഞ്ചായത്തിന്റെ മുന്‍കൂര്‍ രജിസ്‌ട്രേഷനും അനുമതിയും ഇല്ലാതെ ഒരു ട്യൂട്ടോറിയല്‍ സെന്ററും പ്രവര്‍ത്തിക്കാന്‍ പാടുളളതല്ലെന്നാണ് ഡിഇഒ വ്യക്തമാക്കുന്നത്.