കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഷണക്കേസ് പ്രതിയായ അരുണ്‍ ബാബുവാണ് പോലീസുകാരനെ കുത്തിയതെന്നാണ് വിവരം. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് ഇയാള്‍ അക്രമിച്ചത്. പോലീസ് പിന്നീട് ഇയാളെ പിടികൂടി.