- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോ-ജര്‍മ്മന്‍ പ്രതിനിധി സംഘം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു; ടെക്‌നോപാര്‍ക്ക് സിഇഒയുമായി ചര്‍ച്ച നടത്തി ബെംഗളൂരുവിലെ ജര്‍മ്മന്‍ ബിസിനസ് ഗ്രൂപ്പ് അംഗങ്ങള്‍
തിരുവനന്തപുരം: ജര്‍മ്മന്‍ ബിസിനസ് ഗ്രൂപ്പില്‍ (ജിബിജി) നിന്നുള്ള ഉന്നത ബിസിനസ് പ്രതിനിധി സംഘം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു. കേരളത്തിന്റെ ഐടി ആവാസവ്യവസ്ഥയുമായി സഹകരിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 12 അംഗ പ്രതിനിധി സംഘം ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരു(റിട്ട)മായി സംവദിച്ചു. സംസ്ഥാന ഐടി ആവാസവ്യവസ്ഥയുടെ പ്രധാന സവിശേഷതകളെക്കുറിച്ചും ടെക്‌നോപാര്‍ക്കിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം അവതരണം നടത്തി.
സന്തുലിതമായ വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യയുടെയും പരിസ്ഥിതിയുടെയും സംയോജനത്തിന് ടെക്‌നോപാര്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് സിഇഒ പറഞ്ഞു. സാമൂഹിക-സാമ്പത്തിക വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. മികച്ച ഐടി ആവാസവ്യവസ്ഥയ്ക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, നൈപുണ്യ ശേഷിയുള്ള പ്രൊഫഷണലുകള്‍, കണക്റ്റിവിറ്റി എന്നിവയും തിരുവനന്തപുരം നഗരം ഉറപ്പാക്കുന്നു. ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ് ടയര്‍ വണ്‍ നഗരങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറവാണ്. നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് തിരുവനന്തപുരത്തിനുള്ളത്. നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ടെക്‌നോപാര്‍ക്കിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്‌നോപാര്‍ക്കിലെ ഏകജാലക ക്ലിയറന്‍സ് സംവിധാനത്തെയും ഭൂമി ലഭ്യതയെയും കുറിച്ചുള്ള പ്രതിനിധി സംഘത്തിന്റെ ചോദ്യങ്ങള്‍ക്കും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) മറുപടി നല്‍കി. സാക്ഷരതയിലും നൈപുണ്യ ശേഷിയിലും മികവുള്ള കേരളം ഉല്‍പ്പാദന, സേവന മേഖലകള്‍ക്ക് ഒരുപോലെ അനുയോജ്യമായ സ്ഥലമാണെന്ന് ജര്‍മ്മന്‍ ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹ്യൂബര്‍ട്ട് റെയ് ലാര്‍ഡ് പറഞ്ഞു. ഇത് ഒരേസമയം മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയും വേഗത്തിലുള്ള പഠനവും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐജിസിസി ബാംഗ്ലൂര്‍ പ്രതിനിധി സംഘത്തില്‍ ബ്രെമര്‍ ഇന്ത്യ എഞ്ചിനീയറിംഗില്‍ നിന്നുള്ള ഡിര്‍ക്ക് എച്ച് ഉര്‍ബനെക്, പി.എന്‍ കാരന്ത് (പ്രൈം ടെക് സര്‍വീസസ്), ദിലീപ് കുമാര്‍ (ഡിറാക് ഇന്ത്യ പാനല്‍ ഫിറ്റിംഗ്‌സ്), നിഖില്‍ അഗര്‍വാള്‍ (നാഗല്‍ സ്‌പെഷ്യല്‍ മെഷീന്‍സ്), മാര്‍ക്കസ് ഫെഫെറര്‍ (കൊമാനോ അഡൈ്വസറി എല്‍എല്‍പി), കിഷോര്‍ കുമാര്‍ (സ്റ്റാറാഗ് ഇന്ത്യ), ശ്രീനിവാസ് കാമിഷെട്ടി (സ്‌പെയര്‍ ലോജിക് എല്‍എല്‍പി), ഹ്യൂബര്‍ട്ട് റെയ് ലാര്‍ഡ്(കൊമാനോ അഡൈ്വസറി എല്‍എല്‍പി), മധുസൂദനന്‍ (ഇന്തോ-ജര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്), സുമിത് ശര്‍മ്മ (പല്‍നാര്‍ ട്രാന്‍സ്മീഡിയ), ഡോ. സയിദ് ഇബ്രാഹിം (ഐവര്‍ക്‌സ് ജിഎംബിഎച്ച് ആന്‍ഡ് കോ.കെജി) എന്നിവരും ഉള്‍പ്പെടുന്നു.