പാലക്കാട്: നെയ്യാറ്റിന്‍കരക്കും പാറശ്ശാലക്കുമിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. മാര്‍ച്ച് 28ന് രാവിലെ 10.20ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന നമ്പര്‍ 16127 ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവിലിനും ഗുരുവായൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല.

മാര്‍ച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന നമ്പര്‍ 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഗുരുവായൂരിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വിസ് നടത്തില്ല.

മാര്‍ച്ച് 28ന് രാവിലെ അഞ്ചിന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന നമ്പര്‍ 16649 മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ സര്‍വിസ് നടത്തില്ല.മാര്‍ച്ച് 29ന് പുലര്‍ച്ച 3.45ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടേണ്ട നമ്പര്‍ 16650 കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്നാണ് രാവിലെ 6.15ന് പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു.