- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ഇരുചക്രവാഹനം ഇടിച്ചിട്ടു; 72 കാരിക്ക് ദാരുണാന്ത്യം
കാട്ടുപന്നി ഇരുചക്രവാഹനം ഇടിച്ചിട്ടു; 72 കാരിക്ക് ദാരുണാന്ത്യം
മംഗളൂരു: ഹരേകല ഗ്രാമത്തിലെ ഖണ്ഡിഗയില്‍ കാട്ടുപന്നി ഇരുചക്രവാഹനം ഇടിച്ചിട്ടതിനെ തുടര്‍ന്ന് വയോധിക മരിച്ചു. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ.വി. ദേവകി മനായിയാണ്(72) റോഡില്‍ വീണു മരിച്ചത്.
ദേവകിയും മകന്‍ വരദരാജും ബജാലിലെ ബന്ധു വീട് സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നി റോഡിന്റെ മധ്യത്തില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. വെട്ടിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയും ദേവകി റോഡില്‍ തെറിച്ചുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story