വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ചുള്ള കോടി അര്‍ച്ചനയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ അര്‍ച്ചന നടത്തി. ബുധനാഴ്ച വിശാഖം നാളിലാണ് അഷ്ടോത്തരാര്‍ച്ചന നടത്തിയത്. വിശാഖം നാളിലാണ് മമ്മൂട്ടിയുടെ ജനനം. വൈക്കം അംബിക സ്റ്റുഡിയോയുടെ നിലവിലെ ഉടമ ഗിരിഷ് ജി. നായരാണ് അര്‍ച്ചന നടത്തിയത്.