- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
മലപ്പുറം: കിഴിശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിയായ വഴിയാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ അസം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍ജാര്‍ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം വീണ്ടും കയറ്റി ഇറക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
ഇതോടെയാണ് പോലിസിന് കൊലപാതകമെന്ന സംശയം തോന്നിയത്. ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചയോടെയാണ് പൊലീസ് കണ്ടെത്തിയത്. അഹദുല്‍ ഇസ്ലാമും ഗുല്‍ജാര്‍ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഹദുല്‍ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.