തലയോലപ്പറമ്പ്: ആരുമില്ലാതിരുന്ന വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇറുമ്പയം പോസ്റ്റ് ഓഫിസിനു സമീപം ശാരദാവിലാസത്തില്‍ വിജയകുമാറിന്റെ വീട്ടിലാണു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജയകുമാറും ഭാര്യ ഗീതയും ഒരാഴ്ചയിലധികമായി ആലുവ പുത്തന്‍കുരിശിനു സമീപം താമസിക്കുന്ന മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കംചെന്നു വികൃതമായ നിലയിലാണ് മൃതദേഹം. അതിനാല്‍ ആരുടേതെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഡിഎന്‍എ പരിശോധന നടത്തേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ ഇരുവരും വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വിജയകുമാറും ഭാര്യയും പോകുമ്പോള്‍ മകന്‍ ധനീഷ് വിജയകുമാര്‍ ഈ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയോളമായി ധനീഷിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു.