തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 251 പേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2765 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരം മയക്കുമരുന്ന് കൈവശംെവച്ചതിന് 236 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 38.756 ഗ്രാം എംഡിഎംഎ, 24.683 കിലോഗ്രാം കഞ്ചാവ്, 168 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.

പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരം സ്വീകരിച്ച് നടപടിയെടുക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം (ഫോണ്‍: 9497927797) സജ്ജമാണ്.