- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസ്; പ്രതികളില്‍ മൂന്ന് പേര് അറസ്റ്റില്‍
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസ്; പ്രതികളില്‍ മൂന്ന് പേര് അറസ്റ്റില്‍
മഞ്ചേരി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തുകയും ആക്രമിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്നു പ്രതികളെ മഞ്ചേരി പോലീസ് പിടികൂടി. അരീക്കോട് വിളയില്‍ മുണ്ടംപറമ്പ് കാനാത്തുകുണ്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (24), ചെമ്രക്കാട്ടൂര്‍ കുന്നത്ത് വീട്ടില്‍ സഹദ് ബിനു (24), ചെമ്രക്കാട്ടൂര്‍ മാതക്കോട് മണ്ണാളിപ്പറമ്പില്‍ ഹിദാഷ് അലി (24) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരനായ യുവാവിന്റെ നഗ്നചിത്രങ്ങളും വീഡിയോകളും ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 3000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ മാസം 20-ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കേസിലെ ഒന്ന്, രണ്ട് പ്രതികളായ മുഹമ്മദ് ഇര്‍ഫാനെയും സഹദിനെയും സമാനമായ മറ്റൊരു കേസില്‍ അരീക്കോട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ജയിലിലെത്തിയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയായ ഹിദാഷ് അലിയെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ അരീക്കോട്, കൊണ്ടോട്ടി, മങ്കട പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസ് നിലവിലുണ്ട്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് മഞ്ചേരി എസ്എച്ച്ഒ ഡോ. എം. നന്ദഗോപന്‍ പറഞ്ഞു. എസ്ഐമാരായ കെ.ആര്‍. ജസ്റ്റിന്‍, സത്യപ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, തസ്ലീം എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.