തിരുപ്പൂര്‍: പൊങ്കലൂരിനടുത്ത് സ്വര്‍ണാഭരണവ്യാപാരിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി 1.1 കോടി രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ അവിനാശിപാളയം പോലീസ് അറസ്റ്റ് ചെയ്തു. കരൂര്‍സ്വദേശി എ. അലാവുദീനെയാണ് (53) അറസ്റ്റ് ചെയ്തത്.

ഇയാളില്‍നിന്നും 1.2 ലക്ഷംരൂപയും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും കണ്ടെടുത്തു. ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ കേസില്‍ മൊത്തം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 99.16 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ജില്ലാപോലീസ് അറിയിച്ചു.

ആഭരണങ്ങള്‍ വാങ്ങാനായി കരൂരിലെ ജൂവലറി ഉടമ വെങ്കടേഷ് പണവുമായി കോയമ്പത്തൂരിലേക്ക് കാറില്‍ പോകുമ്പോഴാണ് പ്രതികള്‍ കാര്‍തടഞ്ഞ് പണം കവര്‍ന്നത്.