- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് നല്‍കിയും ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചും മാതൃക; മുക്കം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മുക്കം നഗരസഭയെ മാലിന്യമുക്ത ഹരിതസഭയായി പ്രഖ്യാപിച്ചു. മുക്കം മിനി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലിന്റോ ജോസഫ് എം എല്‍ എ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ പി ചാന്ദ്‌നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭയിലെ 33 വാര്‍ഡുകളും വാര്‍ഡുകളിലെ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, മറ്റു പൊതു സ്ഥാപനങ്ങളെയും നഗരത്തിലെ പൊതു ഇടങ്ങളെയും മാലിന്യ മുക്തമായി പ്രഖ്യാപിച്ച ശേഷമാണ് നഗരസഭയെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. മാലിന്യം വേര്‍തിരിക്കാന്‍ ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ കൈമാറല്‍, സംസ്‌കരണം തുടങ്ങിയ മേഖലയിലെ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച വീട്, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആദരവ് നല്‍കി. നഗരത്തിലെത്തുന്നവര്‍ക്ക് അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പൊതു സ്ഥലങ്ങളില്‍ ഇരട്ട ബിന്നുകള്‍, എല്ലാ വാര്‍ഡുകളിലും ശുചിത്വ സന്ദേശ ബോര്‍ഡുകള്‍, ഡിവൈഡറുകളിലും കൈവരിയിലും പൂച്ചെട്ടി വെച്ചുപിടിപ്പിക്കല്‍, ഭിത്തികളിലും മറ്റും ശുചിത്വ സന്ദേശങ്ങള്‍, കൈവരികളിലും മറ്റും പെയ്ന്റിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തിയും വീടുകളിലെ അജൈവ മാലിന്യങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് ഹരിതകര്‍മസേനക്ക് കൈമാറുന്നതിനായി എല്ലാ വീടുകളിലും ഒരു ചാക്കും ഒരു പ്ലാസ്റ്റിക് ബിന്നും നടപ്പാക്കിക്കൊണ്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയിട്ടുണ്ട് കൂടാതെ വീടുകളിലെ ജൈവമാലിന്യ സംസ്‌കരണത്തിനായി റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചന്‍ ബിന്‍, ജി ബിന്‍ തുടങ്ങിയവയും നഗരസഭാ നല്‍കിയിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയും കുറ്റക്കാരെ കണ്ടെത്തി നിയമ ലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം എല്ലാ ദിവസവും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതാണ്. എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ചു അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് നല്‍കിയും ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചും നഗരത്തിന്റെ വൃത്തി നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളിയാവണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കുഞ്ഞന്‍, ഇ സത്യനാരായണന്‍, അബ്ദുള്‍ മജിദ്, പ്രജിതാ പ്രദീപ് കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, വേണു കല്ലുരുട്ടി, എം ടി വേണുഗോലന്‍, അബ്ദുള്‍ഗഫൂര്‍, എന്‍ ബി വിജയകുമാര്‍, കെ മോഹനന്‍ , ടി കെ സാമി, സെക്രട്ടറി ബിബിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രപതി വിശ്രഷ്ട സേവന ബഹുമതി അര്‍ഹനായ പി ഉണ്ണികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.