തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദര്‍ശനം പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുള്ള മനോഭാവത്തോടെയാകണം പ്രഹസനമാകരുതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍.

മുന്‍പ് നടത്തിയ കൂടിക്കാഴ്ചകളില്‍ മന്ത്രി കേരളം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ സന്ദര്‍ശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം നേരില്‍ കണ്ട് മന്ത്രിയെ സമര്‍പ്പിച്ചതാണ്. ചര്‍ച്ചകള്‍ സൗഹൃദപരമായിരുന്നെങ്കിലും ഫലം മുണ്ടായിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ നടത്തിയതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

കാട്ടുപന്നിയും കുരങ്ങനും എല്ലാം ഷെഡ്യൂള്‍ ഒന്നിലാണ്, ഇതില്‍ മാറ്റമുണ്ടാകണം. ആവശ്യമായ എല്ലാ കാര്യങ്ങളും മന്ത്രിയെ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.