- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍
പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍
അടൂര്‍: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കെതില്‍ വീട്ടില്‍ മനുലാല്‍(29) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എല്‍ പി വാറന്റ് നിലവിലുണ്ടായിരുന്നു. 2022 മാര്‍ച്ച് മൂന്നിന് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.
കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. 2022 മാര്‍ച്ച് രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍, ജാമ്യം നേടിയശേഷം കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story