- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നും കാണാതായ 13കാരനെ പൂനെയില്‍ നിന്നും കണ്ടെത്തി; തിരിച്ചെത്തുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷം: കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നും കാണാതായ 13കാരനെ പൂനെയില്‍ നിന്നും തിരിച്ചെത്തിച്ചു
കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളില്‍ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ തിരിച്ചെത്തിച്ചു. പൂനെയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ കാണാതായി എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെ എത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ കുട്ടി ജോലിക്ക് നില്‍ക്കുകയായിരുന്നു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഈ മാസം 24 നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും അതിസാഹസികമായി ഒളിച്ചോടിപ്പോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്. 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂനെ എക്‌സ്പ്രസില്‍ കുട്ടി കയറിയതിന്റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയില്‍ നിന്ന് കണ്ടെത്താനായത്. പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടി ഏത് ട്രെയിനിലാണ് കയറിയതെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സംശയമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ നിര്‍ണായകമായത്.