- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരി പ്രസവിച്ച സംഭവം; ഒളിവില്‍ പോയ സഹപാഠി പിടിയില്‍; പോക്സോ നിയമ പ്രകാരം കേസെടുത്തു
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരി പ്രസവിച്ച സംഭവം; ഒളിവില്‍ പോയ സഹപാഠി പിടിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഒളിവില്‍ പോയ സഹപാഠി പിടിയില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരന്‍ സ്ഥലത്തുനിന്ന് മുങ്ങി. ആലപ്പുഴ നഗരത്തിലുള്ള വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പോക്സോ നിയമം അനുസരിച്ചാണ് ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story