- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസുകാരിക്ക് കടുത്ത വയറുവേദന; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി എന്ന് ഡോക്ടര്‍മാര്‍: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
പത്താം ക്ലാസുകാരി ഗര്‍ഭിണി; മധ്യവയസ്കന് അറസ്റ്റില്‍
കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വാഴക്കുളം ചെമ്പറക്കി സ്വദേശി രാജന്‍ എന്ന 55 കാരനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബര്‍ 30-ാം തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ട് പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ പീഡനം തുടര്‍ന്നു. ഭയന്നു പോയ പെണ്‍കുട്ടി പീഡന വിവരം പുറത്ത് ആരോടും പറഞ്ഞില്ല.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തടിയിട്ടപറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.