- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും; കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹര്‍ജി നല്‍കുക കബില്‍ സിബല്‍
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കും. കബില്‍ സിബലാകും ലീഗ് ഹര്‍ജി വാദിക്കുക. ശനിയാഴ്ച രാത്രിയോടെ രാഷ്ട്രപതി ദൗപതി മുര്‍മു ബില്ലില്‍ ഒപ്പ് വച്ചതോടെ ബില്ലിന് നിയമപരമായി അംഗീകാരം ലഭിച്ചിരുന്നു. വഖഫ് ബില്‍ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
Next Story