തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചു. പീഡനം അമ്മയുടെ ഒത്താശയോടെയാണെന്നാണ് കുട്ടിയുടെ മൊഴി. രക്ഷിതാക്കളുടെ വിവാഹമോചന കൗണ്‍സിലിംഗിനിടെയാണ് കുട്ടി മൊഴി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. കേസില്‍ അമ്മയുടെ സുഹൃത്ത് ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.കുടുംബ കോടതിയില്‍ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും ഇത് പുറത്തുപറയരുതെന്നാണ് അമ്മ പറഞ്ഞതെന്നും കുട്ടി വെളിപ്പെടുത്തി. ഇയാളെ അമ്മയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമത്താണ് പീഡനം നടന്നതെന്നും കുട്ടി പറഞ്ഞു. കേസ് പോത്തന്‍കോട് പൊലീസിന് കൈമാറും.